കോർക്ക്, ലിമെറിക്ക് കൗണ്ടികളിൽ താമസിക്കുന്നവരുടെ GNIB (IRP) രജിസ്ട്രേഷൻ ഇനി ഡബ്ലിനിൽ

ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ (GNIB) നിന്ന് നീതിന്യായ വകുപ്പിന്റെ ഇമിഗ്രേഷൻ സർവീസ് ഡെലിവറിയിലേക്ക് (ISD).

കോർക്ക്, ലിമെറിക്ക് കൗണ്ടികളിൽ താമസിക്കുന്ന വ്യക്തികൾക്കുള്ള ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിഷനുകളുടെ (GNIB / IRP) ആദ്യ തവണ രജിസ്ട്രേഷന്റെയും പുതുക്കലിന്റെയും ഉത്തരവാദിത്തം ജൂലൈ 8 2024 മുതൽ ഡബ്ലിനിലെ 13-14 Burgh Quay, Dublin 2 എന്ന രജിസ്ട്രേഷൻ ഓഫീസിൽ വച്ച് നടത്തപ്പെടും.

ഏതാനും ആഴ്ച്ചകൾക്ക് മുൻപ് കിൽഡെയർ, മീത്ത്, വിക്ലോ എന്നീ കൗണ്ടികൾക്കും ഈ വിധത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

ഐറിഷ് ഇമിഗ്രേഷൻ അനുമതിയുടെ ആദ്യ തവണ രജിസ്ട്രേഷൻ

ഫ്രീഫോൺ നമ്പർ (1800 800 630) ഉപയോഗിച്ച് ആദ്യ തവണ രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റുകൾക്ക് ബുക്ക് ചെയ്യാം.

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഓപ്പറേറ്റർമാർ ലഭ്യമാണ്.

രജിസ്ട്രേഷനായുള്ള അപേക്ഷകർ അവരുടെ പാസ്‌പോർട്ട് വിശദാംശങ്ങളും അപ്പോയിന്റ്മെന്റുകൾ ക്രമീകരിക്കുന്നതിന് ഒരു ഇമെയിൽ വിലാസവും ഓപ്പറേറ്റർമാർക്ക് നൽകേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം.

 

Share This News

Related posts

Leave a Comment