കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് നവവത്സര ആഘോഷം

“സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വർണങ്ങൾ മാനത്ത് വിരിയുന്ന ഈ ക്രിസ്മസ് വേളയിൽ എല്ലാവർക്കും കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് നവവത്സര ആശംസകൾ.

തികച്ചും വിത്യസ്തമായി ആയിരുന്നു കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് കാരൾ. ഐറിഷ് ക്യാൻസർ സൊസൈറ്റിക്ക് വേണ്ടിയുള്ള ഫണ്ട്‌ ശേഖരണാർത്ഥം കിൽകോക്ക് സ്ക്വയറിൽ ആയിരുന്നു ക്രിസ്മസ് കാരൾ. മനോഹരമായ ഇംഗ്ലീഷ്, മലയാളം കാരൾ ഗാനങ്ങൾ ആലപിച്ചു എല്ലാവരുടെയും പ്രീതി പിടിച്ചു പറ്റി കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ. കന്യാ മറിയം, ഔസേപ്പ് പിതാവ്, സാന്റാ, നൂറുകണക്കിന് ആളുകൾ, എല്ലാം കൊണ്ടും വർണാഭമായ അനുഭവത്തിന് സാക്ഷ്യം വഹിച്ചു ചരിത്രത്തിൽ ആദ്യമായി കിൽകോക്ക്  സ്ക്വയർ.

കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ 2023 ഡിസംബർ മാസം 29 തീയതി വൈകുന്നേരം 5 മണി മുതൽ 10 മണി വരെ കിൽകോക്ക് GAA ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടി Fr. George Augustine ( Priest, St. Coca’s Church, Kilcock ) ക്രിസ്മസ് നവാവത്സര ആശംസകളോട് കൂടി ഉത്ഘാടനം ചെയ്യുന്നതാണ്. ആഘോഷത്തിന് മാറ്റ് കൂട്ടാൻ നൃത്തം, ഗാനമേള, കോമഡി ഷോ, DJ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആട്ടവും പാട്ടുമായി പുതിയ വർഷത്തെ വരവേൽക്കാനും,  സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു നല്ല നാളെക്കായി നമുക്കൊന്നായി ആഘോഷിക്കാൻ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.”

കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി

.
umbrella
Share This News

Related posts

Leave a Comment