അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരാഘോഷമാകാൻ , സാമൂഹിക സംഗീത നാടകം ‘ഇസബെൽ’ ഈ ഞായറാഴ്ച്ച വൈകിട്ട് 3 നും 6 നും ഡബ്ലിൻ സെന്റോളജി കമ്മ്യുണിറ്റി സെന്ററിൽ അരങ്ങേറും. ആനുകാലിക വിഷയങ്ങൾ കാല്പനികതയും യാഥാർത്ഥ്യവും ഇടകലർന്ന വർണ്ണാഭമായ രംഗങ്ങളിൽ കോർത്തിണക്കി ഇമ്പമുള്ള.ഗാനങ്ങളുടെ അകമ്പടിയിൽ പ്രേക്ഷകർക്ക് സ്വപ്നതുല്യമായ ഒരനുഭൂതി സമ്മാനിക്കുന്ന ഇസബെൽ
സീറോ മലബാർ കത്തോലിക്കാ ചർച്ച്, ബ്ലാഞ്ചാസ്ടൌൺ ചാരിറ്റി ഫണ്ട് റൈസർ ഇവന്റായായാണ് അവതരിപ്പിക്കുന്നത്. അഭിനയ മാറ്റുരയ്ക്കുന്ന വൈകാരിക രംഗങ്ങളും, മനോഹര നൃത്തച്ചുവടുകളും, നിറപ്പകിട്ടാർന്ന രംഗവിധാനവും ഉപരി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ ഒരു മാജിക്കൽ ഡ്രാമയാണ് ഇസബെൽ.
ലോസ്റ്റ് വില്ല, പ്രളയം, പ്രണയാർദ്രം, ഒരുദേശം നുണപറയുന്നു, നീതിമാന്റെ രക്തം എന്നീ ജനപ്രീയ നാടകൾക്ക് ശേഷം ഡബ്ലിൻ തപസ്യയാണ് ഇസബെൽ അരങ്ങിലെത്തിക്കുന്നത്.
സലിൻ ശ്രീനിവാസിന്റെ രചനയിൽ ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്ന് സംവിധാനം നിർവ്വഹിക്കുന്ന ഇസബെല്ലിലെ ഇമ്പമാർന്ന ഗാനങ്ങൾ ജെസ്സി ജേക്കബിന്റെ രചനയിൽ പ്രശസ്ത സംഗീതജ്ഞൻ സിംസൺ ജോൺ സംഗീത സംവിധാനം നിർവഹിക്കുന്നു. ഇസബെൽ നാടകത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. കിം കിം കിം എന്ന ഹിറ്റ് ഗാനമുൾപ്പടെ അനേകം ഗാനങ്ങളൊരുക്കിയ തെന്ന്ന്ത്യൻ സിനിമാ സംഗീത സംവിധായകൻ റാം സുരേന്ദർ ഈ നാടകത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നു. ഡബ്ലിൻ തപസ്യയിലെ കലാകാരന്മാർ അരങ്ങിലെത്തുന്ന ഇസബെൽ കണ്ടാസ്വദിക്കാൻ അയർലണ്ടിലെ കലാസ്വാദകരെ സ്വാഗതം ചെയ്യുന്നതായി സീറോമലബാർ കത്തോലിക്കാ ചർച്ച് ഭാരവാഹികൾ അറിയിച്ചു.
For More Details: Salin: 089 462 7113
.