അയര്‍ലണ്ട് പൗരത്വത്തിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ കാതലായ മാറ്റം വരുത്തി സര്‍ക്കാര്‍. അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി നല്‍കാം. ആര്‍ക്കും എളുപ്പത്തില്‍ പൂരിപ്പിക്കാവുന്ന അപേക്ഷയാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നും ഇതിനോടൊപ്പം ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ പഴയ രീതിയില്‍ അപേക്ഷിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചവര്‍ക്ക് അതേ രീതിയില്‍ തുടരുകയോ അല്ലെങ്കില്‍ പുതുതായി ഓണ്‍ലൈന്‍ രീതിയില്‍ ആരംഭിക്കുകയോ ചെയ്യാം. അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://inisonline.jahs.ie/user/login
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ ഫോമുകള്‍ ഇപ്പോള്‍ ലഭ്യമല്ല. ഉടന്‍ തന്നെ ഇത് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.irishimmigration.ie/citizenship-applications-can-now-be-made-online/