മൈക്രോസോഫ്റ്റിന്റെ പ്രഫഷണലുകള്‍ക്കായുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ലിങ്ക്ഡ് ഇന്‍ വീണ്ടും പിരിച്ചു വിടല്‍ പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ 668 പേര്‍ക്കാണ് ജോലി നഷ്ടമാവുക. കമ്പനിയുടെ രണ്ടാം ഘട്ട പിരിച്ചുവിടലാണ് ഇത്. അയര്‍ലണ്ടിലെ ജീവനക്കാരേയും ഈ നീക്കം ബാധിച്ചേക്കും.
വരുമാന വളര്‍ച്ചയുടെ വേഗത കുറഞ്ഞതാണ് കമ്പനിയെ ആള്‍ബലം കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. നിലവില്‍ ഇരുപതിനായിരത്തോളം പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ മൂന്നുശതമാനത്തിലധികം പേരെയാണ് പിരിച്ചുവിടുന്നത്. അയര്‍ലണ്ടില്‍ തന്നെ രണ്ടായിരത്തോളം ജീവനക്കാരുണ്ട്.
engineering, product, talent and finance teasm എന്നീ വിഭാഗങ്ങളില്‍ നിന്നാവും പിരിച്ചുവിടല്‍ ഉണ്ടാവുക. എല്ലാവിധ ആനുകൂല്ല്യങ്ങളും നല്‍കിയാവും പിരിച്ചുവിടല്‍ ഉണ്ടാവുക.