ക്രിസ്മസ് സീസണിലേയ്ക്ക് 600 പേരെ നിയമിക്കാനൊരുങ്ങി Domino’s

ക്രിസ്മസ് സീസണിലെ തിരക്ക് മുന്‍കൂട്ടികണ്ട് 600 പേരെ നിയമിക്കാനൊരുങ്ങി പിസ ഭീമന്‍മാരായ Domino. ഡെലിവെറി ഡ്രൈവേഴ്‌സ്, സ്റ്റോസ് സ്റ്റാഫ്, പിസ മേക്കേഴ്‌സ് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം നടക്കുന്നത്. പാര്‍ട്ട് ടൈമായും ഫുള്‍ ടൈമായും ജോലി ചെയ്യാന്‍ അവസരമുണ്ട്.

കൂടുതല്‍ വരുമാനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണ് കാരണം ആഫ്റ്റര്‍ നൂണ്‍, ഈവനിംഗ് ഷിഫ്റ്റുകളില്‍ നിരവധി ഒഴിവുകളാണ് ഉള്ളത്. അയര്‍ലണ്ടിന്റെ എല്ലാ മേഖലകളിലും ഒഴിവുകളുണ്ട്. കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി സൗജന്യ ട്രെയിനിംഗും നല്‍കും. നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

CLICK HERE

Share This News

Related posts

Leave a Comment