ഡബ്ലിനിലെ സന്ദര്‍ശക തിരക്കുള്ള വിനോദ കേന്ദ്രങ്ങളിലൊന്നായ PHOENIX പാര്‍ക്കിലേയ്ക്ക് “ഡബ്ലിന്‍ ബസ്” സര്‍വ്വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ എട്ട് ഞായറാഴ്ചയാകും ആദ്യ സര്‍വ്വീസ്. ആഴ്ചയില്‍ ഏഴ് ദിവസവും എല്ലാ അരമണിക്കൂറിലും ബസ് സര്‍വ്വീസ് ഉണ്ടാകും.
രാവിലെ ഒമ്പത്മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാകും സര്‍വ്വീസ് ഉണ്ടാകുക. PHOENIX പാര്‍ക്ക് വിസിറ്റേഴ്‌സ് സെന്റര്‍, പാര്‍ക്ക് ഗേറ്റ്, ഡബ്ലിന്‍ സൂ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാവും ബസ് സര്‍വ്വീസ് നടത്തുക. Chesterfield Avenue
വഴിയാകും ബസ് കടന്നു പോവുക.
കുട്ടികള്‍ക്ക് 0.65 യൂറോയും മുതിര്‍ന്നവര്‍ക്ക് 1.30 യൂറോയുമാകും ആദ്യ ഘട്ടത്തില്‍ ബസ് നിരക്ക്. സന്ദര്‍ശകര്‍ക്ക് ഏറെ സഹായകരമാകുന്ന ഈ സര്‍വ്വീസ് ഇവിടുത്തെ പാര്‍ക്കിംഗ് പ്രശ്‌നം കുറയ്ക്കാനും സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.