രാജ്യത്ത് ഊര്‍ജ്ജവിതരണ കമ്പനികളെല്ലാം നിരക്ക് കുറയ്ക്കുകയാണ്. SSE എയര്‍ട്രിസിറ്റിയാണ് ഇപ്പോള്‍ നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ നിരക്കുകളില്‍ കുറവു വരുത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. വൈദ്യുതി നിരക്ക് 12 ശതമാനവും ഗ്യാസിന്റെ നിരക്ക് 10 ശതമാനവും കുറയ്ക്കാനാണ് പദ്ധതി.
ഉപഭോക്താവിന് ടാക്‌സുള്‍പ്പെടെ പ്രതിവര്‍ഷം 384.5 യൂറോയുടെ ലാഭം ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. അയര്‍ലണ്ടിലാകമാനം ഏഴ് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളാണ് നിലവില്‍ കമ്പനിക്കുള്ളത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കുകളാണ് ഇപ്പോള്‍ കുറയ്ക്കുന്നത്.
നേരത്തെ എനര്‍ജിയ , ഇലക്ട്രിക് അയര്‍ലണ്ട് എന്നീ കമ്പനികള്‍ നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചിരുന്നു.