രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ട്. ഗ്യാസിന്റെയും വൈദ്യുതിയുടേയും വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഗ്യാസിന്റെ വിലയില്‍ 10 ശതമാനവും വൈദ്യുതിയുടെ വിലയില്‍ 12 ശതമാനവുമാണ് കുറവു വരുത്തുന്നത്.
ഇത് വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം ശരാശരി 212.06 യൂറോയും ഗ്യാസ് ബില്ലില്‍ 216.67 യൂറോയും ലാഭിക്കാന്‍ ഉപഭോക്താവിനെ സഹായിക്കും. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണകമ്പനിയാണ് ഇലക്ട്രിക് അയര്‍ലണ്ട്. യുക്രന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് കമ്പനി വില കുറയ്ക്കാനുള്ള തീരുമാനം എടുക്കുന്നത്.
ഊര്‍ജ്ജവിതരണ കമ്പനികള്‍ ഇതിനകം നിരവധി തവണ വില വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഊര്‍ജ്ജത്തിന്റെ മൊത്തവിലയില്‍ പല തവണ കുറവ് വന്നിട്ടും കമ്പനികള്‍ വില കുറച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഒപ്പം രാഷ്ട്രീയമായും സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് വില കുറയ്ക്കാനുള്ള തീരുമാനം.
വരും ദിവസങ്ങളില്‍ മറ്റും കമ്പനികളും ഊര്‍ജ്ജ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും.