ടൂറിസം മേഖലയിലും നികുതി വര്‍ദ്ധനവ്

കുറച്ച എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ധന വിലയില്‍ വര്‍ദ്ധനവ് വന്നതിന് പിന്നാലെ ടൂറിസം , ഹോസ്പിറ്റാലിറ്റി മേഖലയിലും നികുതി വര്‍ദ്ധനവ്. നേരത്തെ സാമ്പത്തീക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരാന്‍ കുറച്ച നികുതിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

നിലവിലെ ഒമ്പത് ശതമാനത്തില്‍ നിന്നും 13.5 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. നികുതി പൂര്‍വ്വസ്ഥിതിയിലേയ്ക്ക് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ സാമ്പത്തീകമായ കാരണങ്ങളില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ടൂറിസം മേഖലയിലെ സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നികുതി ഇളന് നീട്ടിനല്‍കിയത്. ഇത് ഓഗസ്റ്റ് 31 ന് അവസാനിച്ചു. പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണത്തിന് പുറമേ ടൂറിസം മേഖലയിലെ മറ്റ് സേവനങ്ങള്‍ക്കും ഇതോടെ വില വര്‍ദ്ധനവ്
ഉണ്ടാകും.

Share This News

Related posts

Leave a Comment