അയര്‍ലണ്ടില്‍ ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതോടെയാണ് ഇന്ധനവില ഇന്ന് രാത്രി മുതല്‍ വര്‍ദ്ധിക്കുക. പെട്രോളിന്റെ വില ഏഴ് സെന്റാണ് വര്‍ദ്ധിക്കുക. ഡീസല്‍വില അഞ്ച് സെന്റും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഡീസല്‍ വില ഒരു സെന്റുമാണ് വര്‍ദ്ധിക്കുക.
റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്ന ഇന്ധനവിലയെ പിടിച്ചുകെട്ടാന്‍ 2022 മാര്‍ച്ചിലാണ് എക്സൈസ് തീരുവയില്‍ കുറവ് വരുത്തിയത്. ഇതാണ് ഇപ്പോള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി വില വില വര്‍ദ്ധിപ്പിക്കുന്നതിന്റെ രണ്ടാമത്തെ ഘട്ടമാണിത്.
പമ്പുകളിലെ വില പെട്ടെന്ന് വര്‍ദ്ധിക്കില്ല. നിലവിലെ സ്റ്റോക് തീര്‍ന്ന് പുതിയ സ്റ്റോക്ക് വില്ക്കാന് തുടങ്ങുമ്പോഴായിരിക്കും വിലവര്‍ദ്ധനവ് റീടെയ്ല്‍ മേഖലിയലേയ്ക്കെത്തുക. എന്നാല്‍ എല്ലാ ദിവസവും പുതിയ സ്റ്റോക് എടുക്കുന്ന തിരക്കേറിയ പമ്പുകളില്‍ ഇന്ന് മുതല്‍ വില വര്‍ദ്ധനവ് ഉടന്‍ പ്രാബല്ല്യത്തിലാകും.