അയര്‍ലണ്ടില്‍ ജോലി തേടുന്ന ഡ്രൈവര്‍മാര്‍ക്ക് സുവര്‍ണ്ണാവസരം. ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. 815.30 യൂറോയാണ് ആഴ്ചയില്‍ ശമ്പളം. ഇത് 949.99 യൂറോയായി സമീപഭാവിയില്‍ വര്‍ദ്ധിച്ചേക്കും. ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി. രാത്രിയും പകലും മാറിമാറിയുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ, കുറഞ്ഞനിരക്കില്‍ ട്രെയിന്‍ യാത്ര, സൗജന്യ ബസ് യാത്ര എന്നിവയ്ക്ക് യോഗ്യതയുണ്ടായിരിക്കുന്നതാണ്. പരിശീലനവും കമ്പനി നല്‍കുന്നതാണ്. താഴെ പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
* Full category Irish D licence
* Up to date valid driver qualification card, category D (CPC card)
*An up- to- date copy from the online CPC Driver Portal as proof that your CPC is up to date, go to www.rsa.ie, click on Professional Drivers, click on Driver CPC then click on My CPC.
അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.dublinbus.ie/careers/bus-drivers