പുകയില ഉപയോഗം : പ്രായപരിധി 21 ആക്കണമെന്ന് ആവശ്യം

രാജ്യത്ത് പുകയില ഉപയോഗത്തിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നതിന് പിന്നാലെ ഇപ്പോള്‍ ഒരു പാര്‍ലമെന്റംഗം തന്നെ ഇക്കാര്യം ഉന്നയിച്ചതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയാകുന്നത്.

Fine Gael ന്റെ ആരോഗ്യവിഭാഗം വക്താവ് Colm Burke ആണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിലെ 18 വയസ്സ് എന്നത് 21 ആക്കണമെന്നാണ് ആവശ്യം. രാജ്യത്ത് പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യം നേടുന്നതിന് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറയുന്നു.

പുകയില വിരുദ്ധ പ്രാചാരണങ്ങളുടെ ശക്തി കുറഞ്ഞിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുകയിലയുടെ ഉപയോഗം മരണനിരക്ക് കൂട്ടുന്നതായും പുകയില ഉപയോഗത്താല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ആരോഗ്യമേഖലയിലെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതായും നേരത്തെ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

Share This News

Related posts

Leave a Comment