രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറവില്ലെന്നാണ് പുറത്തുവരുന്ന കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ വര്‍ഷം ഇതുവരെ 3000 മുന്‍ നിര ആരോഗ്യപ്രവര്‍ത്തകര്‍കരാണ് ആക്രമണങ്ങള്‍ക്കിരയായത് വാക്കുകള്‍കൊണ്ടും ശാരീരികമായും ലൈഗീകമായുള്ള അതിക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതില്‍ തന്നെ നഴ്‌സുമാര്‍ക്കെതിരെയാണ് ഏറ്റവുമധികം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1714 അതിക്രമങ്ങളാണ് നഴ്‌സുമാര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 1631 ആയിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞു വരികയായിരുന്നു. ഈ വര്‍ഷമാണ് വീണ്ടും ഇതില്‍ വര്‍ദ്ധനവ് കണിച്ചത്.
ഗാര്‍ഡ , ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ള മുന്‍നിര ജോലിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇത്തരം അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലടക്കം ഉണ്ടാകുന്ന കനത്ത തിരക്കും ഇതിനൊരു കാരണമാണ്.