അയര്‍ലണ്ടില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. എച്ച്എസ്ഇ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. Eris എന്നറിയപ്പെടുന്ന EG.5 വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. മുമ്പത്തെ വകതഭേദങ്ങളെക്കാള് വ്യാപകശേഷിയുള്ള വൈറസാണിതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ഇക്കഴിഞ്ഞ ആഴ്ചകളില്‍ അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം കാര്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടില്ലെങ്കിലും ആശുപത്രി കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 408 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മുമ്പിലത്തെ ആഴ്ചയെ അപേക്ഷിച്ച് 121 പേരുടെ വര്‍ദ്ധനവാണ് ഉള്ളത്. 13 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മുമ്പിലത്തെ ആഴ്ചയില്‍ ഇത് 11 ആയിരുന്നു.
ഇക്കഴിഞ്ഞ ആഴ്ചകളില്‍ കൊറോണ വൈറസിന്റെ വിവിധ വകഭോദങ്ങള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ കണ്ടെത്തിയിരുന്നു.