പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് യുവജനങ്ങള്‍ക്കായി വന്‍ തുകയുടെ പദ്ധതി പ്രഖ്യാപിച്ചു. ഒരു മില്ല്യണ്‍ യൂറോയാണ് കമ്പനി മാറ്റി വച്ചിരിക്കുന്നത്. യുവജനങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായാണ് ഈ തുക ഉപയോഗിക്കുക. 10 ലക്ഷം യൂറോ രണ്ടായിട്ടാണ് വിനിയോഗിക്കുക.
ഇതില്‍ 7,50,000 യൂറോ ഉപയോഗിച്ച് new digital upskilling fund രൂപീകരിക്കും ലഭേച്ഛയില്ലാത്ത സംഘടനകളെ പിന്തുണയ്ക്കുകയായിരിക്കും ഈ ഫണ്ട് ഉപയോഗിച്ച് ചെയ്യുക. 15 വയസ്സുമുതല്‍ 24 വയസ്സുവരെയുള്ള യുവജനങ്ങളുടെ ഡിജിറ്റല്‍, ക്രിയേറ്റിവ് സ്‌കില്‍സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സംഘടനകളായിരിക്കണം ഇത്.
Rethink Ireland മായി ചേര്‍ന്നായിരിക്കും ഈ 750000 യൂറോ വിനിയോഗിക്കുക. ബാക്കി വരുന്ന 250000 യൂറോ Rethink Ireland ന് നല്‍കും നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളെ സപ്പോര്‍ട്ട് ചെയ്യുന്ന സംഘടനയാണ് Rethink Ireland.
ഈ പദ്ധതിയില്‍ നിന്നും സഹായം ആഗ്രഹിക്കുന്ന അര്‍ഹരായവര്‍ സെപ്റ്റംബര്‍ ഒന്നിന് മുമ്പ് Rethink Ireland ന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.