അയര്‍ലണ്ടില്‍ ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

അയര്‍ലണ്ടില്‍ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ചുവട് വെയ്പുമായി സര്‍ക്കാര്‍. ലീവിംഗ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സീനിയര്‍ സൈക്കിള്‍ വിദ്യാര്‍ത്ഥികളുടെ സിലബസിലാകും ഇത് ഉള്‍പ്പെടുത്തുക.

സെക്കന്‍ഡ് ലെവലിലാകും ഇത് നടപ്പിലാക്കുക എന്നാണ് വിവരം. 2024 ഓടെ പദ്ധതി നടപ്പിലാക്കിയേക്കും ഇതിന് മുന്നോടിയായി അധ്യാപകര്‍ , രക്ഷിതാക്കള്‍എന്നിവരോടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യം , ബന്ധങ്ങള്‍ , ലൈംഗീകത എന്നിവയാവും പാഠ്യപദ്ധതിയുടെ ഭാഗം. എന്നാല്‍ ഇത് പരീക്ഷയുടെ ഭാഗമാക്കില്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഈ ക്ലാസ് നല്‍കണോ വേണ്ടയോ എന്ന തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരം നല്‍കിയേക്കും.

എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളാണെങ്കില്‍ അവര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അവസരം നല്‍കും.

Share This News

Related posts

Leave a Comment