60 പേര്‍ക്ക് കൂടി തൊഴില്‍ അവസരങ്ങളുമായി പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ALDI കോര്‍ക്ക്, ഗാല്‍വേ എന്നിവിടങ്ങളിലാണ് അവസരങ്ങള്‍. ഇരു സ്ഥലങ്ങളിലും 30 പേര്‍ക്ക് വീതമാണ് അവസരങ്ങള്‍. മുഴുവന്‍ സമയ സ്ഥിര ജോലിക്കാണ് അവസരം.
ALDI ഗ്രൂപ്പിന്റെ അയര്‍ലണ്ടിലെ 159-ാമത്തെയും 160-ാമത്തയേും സ്റ്റോറുകളാണ് ഗാല്‍വേയിലെ Athenry യിലും കോര്‍ക്കിലെ Kanturk ലും പ്രവര്‍ത്തനമാരംഭിക്കുന്നത്. അയര്‍ലണ്ടില്‍ ALDI ക്കൊപ്പം 4,650 ആളുകളാണ് നിലവില്‍ ജോലി ചെയ്യുന്നത്.
പുതിയ ജോലി സാധ്യതകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അപേക്ഷ നല്‍കുന്നതിനും കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.