സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചെറിയ തോതില്‍ പലിശ ഉയര്‍ത്തി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഒരു വര്‍ഷത്തെ ടേം ഡെപ്പോസിറ്റിന്റെ പലിശയാണ് ഉയര്‍ത്തിയിരിക്കുന്നത്. 0.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. വ്യ്ക്തികളുടെ അക്കൗണ്ടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്.
ഒരു വര്‍ഷത്തെ ഫിക്സഡ് ടേം ഡെപ്പോസിറ്റുകള്‍ക്ക് ഇതോടെ 1.25 ശതമാനം പലിശ ലഭിക്കും. കഴിഞ്ഞ ദിവസം സൂപ്പര്‍ സേവര്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് അയര്‍ലണ്ട് പ്രഖ്യാപിച്ച സേവിംഗ്സ് പദ്ധതിയുടെ നിരക്ക് 1.5 ശതമാനമാണ്.