ഇത്തവണ മറ്റു രാജ്യങ്ങളില്‍ നിന്നും ഐറീഷ് പൗരത്വം ലഭിച്ചത് 3914 പേര്‍ക്ക്. രണ്ട് ദിവസങ്ങളിലായി നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണികളിലാണ് ഇവര്‍ ഔദ്യോഗകമായി അയര്‍ലണ്ട് പൗരന്മാരായത്. 139 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി പൗരത്വം ലഭിച്ചത്.
ഈ ആഴ്ച നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണികളില്‍ പൗരത്വം ലഭിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 329 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നും പൗരത്വം ലഭിച്ചത്. 410 പേര് യുകെയില്‍ നിന്നും അയര്‍ലണ്ട് പൗരത്വം സ്വീകരിച്ചു. 331 പേര്‍ക്ക് പൗരത്വം ലഭിച്ച പോളണ്ടാണ് രണ്ടാം സ്ഥാനത്ത്.
പൗരത്വം ലഭിച്ചവരുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ വരുന്ന മറ്റുരാജ്യങ്ങളുടെ കണക്കുകള്‍ ഇങ്ങനെയാണ്.
Romania (279), Pakistan (202), Brazil (201), Nigeria (177), Syrian Arab Republic (136), Philippines (126), and the United States of America (100).