അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഡബ്ലിന്‍ ബസില്‍ ഒഴിവ്. പബ്ലിക് അഫയേഴ്സ് മാനേജറുടെ തസ്തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 90,000 യൂറോ എന്ന അത്യാകര്‍ഷകമായ ശമ്പളമാണ് ഈ തസ്തികയിലേയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
നിയമനം ലഭിക്കുന്നവര്‍ക്ക് ഇത് സ്ഥിരം ജോലിയായിരിക്കും ആറ് മാസത്തെ പ്രൊബേഷന്‍ ഉണ്ടാകും. പബ്ലിക് അഫയേഴ്സ് , കമ്മു്യൂണിക്കേഷന് എന്നിവയുമായി ബന്ധപ്പെട്ട് ഏറെ ഉത്തരവാദിത്വങ്ങളുള്ള ജോലിയായിരിക്കും ഇത്. കമ്മ്യൂണിക്കേഷനിലോ അല്ലെങ്കില്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷനിലോ 3rd ലെവല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. ജൂണ്‍ 25 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.