ഡബ്ലിന്‍ : വിശ്വാസ് ഫുഡ്സിന്റെ പൊന്‍തിളക്കവുമായി കേരളാ ഹൗസ് കാര്‍ണിവെല്‍. ജൂണ്‍ 17-ന് നടന്ന കേരളാ ഹൗസ് കാര്‍ണിവലിലാണ് അയര്‍ലണ്ട് മലയാളികളുടെ ഇഷ്ട ബ്രാന്‍ഡായ വിശ്വാസ് തിളങ്ങി നിന്നത്. വിശ്വാസ് പ്രോഡക്ട് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ എത്തിയിട്ട് പത്ത് വര്‍ഷം തികഞ്ഞതിന്റെ ആഘോഷം കൂടിയായിരുന്നു കാര്‍ണിവെലില്‍ കണ്ടത്. കാര്‍ണിവലില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന കുക്കറിഷോ’ക്ക് ഇത്തവണ ആകര്‍ഷകമായ സമ്മാനങ്ങള്‍ ടീം വിശ്വാസ് ഒരുക്കിയിരുന്നു .
ഒന്നാം സമ്മാനം നേടിയവര്‍ക്ക് ഒരു പവന് ഗോള്‍ഡും കാരംസ് ബോര്‍ഡും നല്കി. രണ്ടാം സ്ഥാനത്ത് എത്തിയ വിജയിക്ക് 250 യൂറോ ക്യാഷ് പ്രൈസും കാരംസ് ബോര്‍ഡും ,മൂന്നാം സമ്മാനം 150 യൂറോ ക്യാഷ് പ്രൈസും കാരംസ് ബോര്‍ഡും ആയിരുന്നു നല്‍കിയത്.
കേരളാ ഹൗസ് കാര്‍ണിവലില്‍ എത്തിയ എല്ലാവര്ക്കും വിശ്വാസ് ഫുഡ്സ് സൗജന്യമായി സ്നാക്കുകള്‍ വിതരണം ചെയ്തു. യൂറോപ്യന്‍ മാര്‍ക്കറ്റിലും ഐറീഷ് മാര്‍ക്കറ്റിലും ഗുണമേന്മയുള്ള പ്രോഡക്റ്റുകള്‍ എത്തിക്കുകയും യൂറോപ്പിലെയും അയര്‍ലണ്ടിലെയും ഇന്ത്യക്കാരും ഐറീഷുകാരും മറ്റ് രാജ്യക്കാരും വിശ്വാസ് പ്രോഡക്റ്റുകളില്‍ വിശ്വാസം അര്‍പ്പിച്ചതിന്റെ നന്ദി സൂചകമായായിരുന്നു സ്നാക്സ് വിതരണം.
ഗതാഗത വകുപ്പ്, പരിസ്ഥിതി, കാലാവസ്ഥ, വാര്‍ത്താവിനിമയ വകുപ്പ് സഹമന്ത്രിയും ഫിയന്ന ഫെയ്ല് ഡബ്ലിന്‍ വെസ്റ്റ് ടി ഡിയുമായ ജാക്ക് ചേമ്പേഴ്സ് കേരളാ ഹൗസ് കാര്‍ണിവലില്‍ പങ്കെടുക്കുകയും വിശ്വാസ് ഫുഡ്സിന്റെ സ്റ്റാള്‍ വിസിറ്റ് ചെയ്യുകയും ചെയ്തു .
വിശ്വാസില്‍ വിശ്വാസം ഉറപ്പിച്ച് ഐറീഷ് മന്ത്രി ജാക്ക് ചാമ്പേഴ്സ് , മേയര്‍ എമ്മ മുര്‍ഫിയും( ഫിയന്ന ഫെയ്ല് ) ഫിനഗേല്‍ കൗണ്‍സിലര്‍ ബേബി പേരപ്പാടാനും, വിശ്വാസിന്റെ ലോഗോ പോസ് ചെയ്യുകയും ചെയ്തു . അടുത്ത കാലത്ത് മലയാളികളുടെ പ്രോഗ്രാമുകളില്‍ നിറ സാന്നിധ്യമാണ് മന്ത്രി ജാക്ക്.
വിശ്വാസിന്റെ സ്വന്തം ക്യാരി ബാഗില്‍, അഞ്ച് വിശ്വാസ് ഉല്‍പ്പന്നങ്ങള്‍ ആണ് കാര്‍ണിവലിന് എത്തിയ ആദ്യത്തെ 3000 കുടുംബങ്ങള്‍ക്ക് കമ്പനി നല്‍കിയത്. ജൂണ്‍ 17 രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെ ലൂക്കനിലെ Primrose Lane-ല്‍ ഉള്ള യൂത്ത് സെന്ററില്‍ ആയിരുന്നു കാര്‍ണിവല്‍ നടന്നത്. കേരളാ ഹൗസ് കാര്‍ണിവലില്‍ കുക്കറി ഷോയില്‍ വിജയിച്ചു സമ്മാനങ്ങള്‍ നേടിയ എല്ലാവര്ക്കും ആശംസകള്‍ നേരുന്നതോടൊപ്പം വിശ്വാസ് പ്രോഡക്റ്റുകളില്‍ വിശ്വാസം അര്‍പ്പിച്ച് ഞങ്ങളെ പിന്തുണക്കുന്ന കസ്റ്റമേഴ്സിനും റീറ്റെയ്ല്‍ ഷോപ്പുകാര്‍ക്കും ടീം വിശ്വാസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കേരളാ ഹൗസ് കാര്‍ണിവെല്ലിന്റെ സംഘാടകരായ കേരളാ കൗണ്‍സിലിനും വിശ്വാസ്ബ്രാന്ഡിനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി സ്നേഹിക്കുകയും കാര്‍ണിവെല്ലില്‍ പങ്കെടുത്ത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും വിശ്വാസ് ബ്രാന്‍ഡ് നന്ദി രേഖപ്പെടുത്തി.