കെയര്‍ അസിസ്റ്റന്റാവാന്‍ സുവര്‍ണ്ണാവസരം ; റിക്രൂട്ട്‌മെന്റ് ഓപ്പണ്‍ ഡേ ശനിയാഴ്ച

ഹോം കെയര്‍ മേഖലയില്‍ കെയര്‍ അസിസ്റ്റന്റ് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം. അയര്‍ലണ്ടിലെ പ്രമുഖ നേഴ്‌സിംഗ് കമ്പനികളിലൊന്നായ Be Independent Home Care ആണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ജൂണ്‍ 17 ശനിയാഴ്ചയാണ് ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ഡേ. യോഗ്യരായവര്‍ക്ക് അന്ന് തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും അവസരമുണ്ടായിരിക്കും.

ഡബ്ലിന്‍ മേഖലയില്‍ private homecare, overnight care, dementia care, palliative care എന്നിവയാണ് കമ്പനി നല്‍കുന്ന സേവനങ്ങള്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരം ജോലി, മികച്ച ശമ്പളം, പരിശീലനം എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മണിക്കൂറിന് 14 യൂറോ മുതല്‍ 16 യൂറോ വരെയാണ് ശമ്പളം. കെയര്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു.

Cheerful, caring, positive and dependable personality.
Prior Experience in providing home care.
Have FETAC 5, (or an equivalent qualification in) healthcare.
pass Garda vetting.
Suitable character references.
Fluent in English.

റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടക്കുന്നത് താഴെ പറയുന്ന വിലാസത്തിലാണ്

Chase House (behind ‘Grattan house’), City Junction Business Park, Northern Cross, Malahide Rd, D17 AK63.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് jobs@bihc.ie എന്ന മെയില്‍ ഐഡിയിലേയ്ക്ക് തങ്ങളുടെ വിശദമായ CV അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.beindependenthomecare.ie/care-assistant-jobs/

Share This News

Related posts

Leave a Comment