എച്ച്എസ്ഇയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ നടന്നത് 1,363 അതിക്രമങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 4.6 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ശാരിരികമായും ലൈംഗീകമായും വാക്കുകള്‍കൊണ്ടുമുള്ള അതിക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്റിലെ എഴുതി ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വസ്തുതകള്‍ പുറത്ത് വന്നത്. എന്നാല്‍ 2019 ല്‍ ഇതേ സമയത്ത് 1517 അതിക്രമങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിര ജോലിക്കാര്‍ക്കെതിരായ അതിക്രമങ്ങളുടെ ശിക്ഷ ഏഴ് വര്‍ഷത്തില്‍ നിന്നും 11 വര്‍ഷമായി ഉയര്‍ത്തിക്കൊണ്ടുള്ള നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്.