രാജ്യത്ത് ഇ വര്‍ഷത്തെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഓഗസ്റ്റ് 25 ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി നോര്‍മാ ഫോളിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂണിലാണ് എക്സാം നടക്കുന്നത്. റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പായി ഒരു തവണകൂടി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.
ഗുരുതരമായ രോഗങ്ങളോ , പരിക്കോ മൂലം ജൂണില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായാണ് സ്റ്റേറ്റ് എക്സാം കമ്മീഷന് വീണ്ടും പരീക്ഷ നടത്തുന്നത്. കഴിഞ്ഞ തവണ അധ്യാപകരുടെ ക്ഷാമം മൂലം പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഇത്തവണ അത് ഉണ്ടാവില്ലെന്നും കൃത്യ സമയത്ത് തന്നെ പരീക്ഷാ ഫലം പുറത്തുവിടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.