അയര്‍ലണ്ടില്‍ 400 പേര്‍ക്ക് ജോലി നല്‍കുമെന്ന് അമേരിക്കന്‍ കമ്പനിയായ ബോസ്റ്റണ്‍ സയന്റിഫിക്. കൗണ്ടി ടിപ്പറ്റിയിലെ Clonmel ല്‍ ആണ് കമ്പനി നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. ആരോഗ്യ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ബോസ്റ്റണ്‍ സയന്റിഫിക്,
Clonmel ല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് , ഓഫീസ് എന്നിവയ്ക്കായി 80 മില്ല്യണ്‍ യൂറോ നിക്ഷേപം നടത്താനാണ് കമ്പനി ഒരുങ്ങുന്നത്. അമേരിക്കയിലാണ് കമ്പനിയുടെ ആസ്ഥാനം. പ്രൊഡക്ഷന്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ്, സപ്ലെ ചെയിന്‍ , ക്വാളിറ്റി എന്നി മേഖലകളിലേയ്ക്ക് നിയമനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.