അയര്‍ലണ്ടില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ അല്‍പ്പം ആശ്വാസം. ഏപ്രീല്‍ മാസത്തെ അപേക്ഷിച്ച് പെട്രോള്‍ വില ഒരു ശതമാനമാണ് കുറഞ്ഞത്. അയര്‍ലണ്ടിലെ ശരാശരി വില 1.57 യൂറോയാണ്. ഡീസലിന് 2.6 ശതമാനം വില കുറഞ്ഞിട്ടുണ്ട്. 1.47 യൂറോയാണ് ശരാശരി വില.
വിലക്കുറവിന്റെ ആശ്വാസം ഈ മാസം മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളു. നിലവിലെ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഒഴിവാക്കിയ നികുതി ജൂണ്ട ഒന്നു മുതല്‍ പുനസ്ഥാപിക്കപ്പെടും ഇതോടെ പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ച് സെന്റും ആറ് സെന്റും വില വര്‍ദ്ധിക്കും.