സോഷ്യല്‍ മീഡിയ രംഗത്തെ അതികായരായ മെറ്റയ്ക്ക് മൂക്കുകയറിടാനുറച്ച് യൂറോപ്പ്. എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സ്വകാര്യതാ ലംഘനം നടത്തിയതായാണ് കണ്ടെത്തല്‍. മെറ്റയില്‍ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ പിഴയീടാക്കാനുള്ള അവസാന ഘട്ട നടപടികള്‍ പുരോഗമിക്കുകയാണ്.
യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസ് സേര്‍വറിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി. യുറോപ്പ് – യുഎസ് ഡേറ്റാ ട്രാന്‍സ്ഫര്‍ 2020 ല്‍ തന്നെ യൂറോപ്പിലെ ഉന്നത കോടതി തടഞ്ഞിരുന്നു. ഇത് മറികടന്ന് ഡേറ്റാ ട്രാന്‍സ്ഫര്‍ നടത്തിയെന്നാണ് പരാതി.
കഴിഞ്ഞയിടെ ആമസോണിന് യൂറോപ്പ് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന് 746 മില്ല്യണായിരുന്നു പിഴ ചുമത്തിയത്. ഇതിലും വലിയ പിഴയാണ് മെറ്റയെ കാത്തിരിക്കുന്നതെന്നാണ് വിവരം.