പ്രായമായവരേയോ അല്ലെങ്കില്‍ എന്തെങ്കിലും വൈകല്ല്യങ്ങളുള്ളവരെയോ സംരക്ഷിക്കേണ്ടി വരുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് വോഡഫോണ്‍ അയര്‍ലണ്ട്്. കമ്പനി നല്കുന്ന സാധാരണ അവധികള്‍ കൂടാതെ പത്ത് ദിവസത്തെ ശമ്പളത്തോടു കൂടിയ അധിക അവധിയാണ് ഇപ്പോള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങള്‍ പരിചരിക്കുന്ന ആള് തങ്ങളുടെ കുടുംബാംഗം തന്നെയാകണമെന്നില്ലെന്നതാണ് ഈ ആനുകൂല്ല്യത്തിന്റെ മറ്റൊരു സവിശേഷത. ഇത്തരം ആളുകളെ പരിചരിക്കുന്നവര്‍ ഏറെ സംഘര്‍ഷങ്ങളനുഭവിക്കുന്നുണ്ടെന്നും വര്‍ക്ക് -ലൈഫ് ബാലന്‍സ് ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നതുമുള്ള കമ്പനിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
റിമോട്ട് വര്‍ക്കിംഗോ അല്ലെങ്കില്‍ ഫ്ളെക്സിബിളായുള്ള ടൈംമിംഗോ ഇവര്‍ക്കോ തെരഞ്ഞെടുക്കാവുന്നതാണ്.