ജൂണ്‍ മാസത്തിലെ സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകള്‍ നേരത്തെ ലഭിച്ചേക്കും. ജൂണ്‍ അഞ്ച് തിങ്കളാഴ്ച ബാങ്ക് അവധിയായ സാഹചര്യത്തിലാണ് സോഷ്‌യല്‍ വെല്‍ഫെയര്‍ വകുപ്പ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ജൂണ്‍ അഞ്ചിന്
ഏതെങ്കിലും സോഷ്യല്‍ വെല്‍ഫയര്‍ ഫണ്ടുകള്‍ ലഭിക്കാനുള്ളവര്‍ക്കാണ് നേരത്തെ ലഭിക്കുക.
ജൂണ്‍ രണ്ട് വെള്ളിയാഴ്ച തന്നെ ജൂണ്‍ അഞ്ചിന് ലഭിക്കേണ്ട വെല്‍ഫെയര്‍ ഫണ്ടും പെന്‍ഷനും പോസ്റ്റ് ഓഫിസുകളിലേയ്ക്കും ബാങ്ക് അക്കൗണ്ടുകളിലേയ്ക്കും എത്തുമെന്നാണ് നിലവിലെ വിവരം. സാധരണയായി മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ ജൂണിലെ ലഭിക്കേണ്ടത് ജൂണ്‍ ആറിനാണ്.
ജൂണ്‍ ആറ് ബാങ്ക് ഹോളി ഡേ കഴിഞ്ഞു വരുന്ന ദിവസമായതിവാല്‍ ഇതും നേരത്തെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തവണ ചൈല്‍ഡ് ബെനഫിറ്റിനൊപ്പം 100 യൂറോ ബോണസും ലഭിക്കും