വിവിധ കമ്പനികളിലായി 100 ഒഴിവുകള്‍ പ്രഖ്യാപിച്ച് ഇന്സ്ട്രിയല് ഡവലപ്പ്മെന്റ് ഏജന്‍സി (IDA) അയര്‍ലണ്ട്. ഡബ്ലിന്‍, ഗാല്‍വേ , കോര്‍ക്ക് എന്നിവിടങ്ങളിലായി അഞ്ച് കമ്പനികളിലാണ് ഒഴിവുകള്‍. നൂറോളം ഒഴിവുകളിലേയ്ക്ക് ഉടന്‍ നിയമനം നടക്കുമെന്നാണ് IDA യുടെ പ്രഖ്യാപനം
ടെക്നോളജി , മെഡിക്കല്‍ സര്‍വ്വീസ് , സോഫ്റ്റ്വെയര് ഡവലപ്പ്മെന്റ് , സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, എഞ്ചിനിയറിംഗ് , ഡോറ്റാ അനലറ്റിക്സ് എന്നി മേഖലകളിലാണ് ഒഴിവുകള്‍. ടോട്ടല്‍ പ്രോസസിംഗ്, അലയന്‍സ് സ്റ്റാറ്റര്‍ജീസ്, QbDivision, Xenon arc, Movano Health എന്നീ കമ്പനികളിലാണ് ഒഴിവുകള്‍.
നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനിയുടെ വെബ്സൈറ്റുകള്‍ വഴി ജോലിക്ക് അപേക്ഷിക്കാവുന്നതാണെന്നും IDA അറിയിച്ചു.