ഗാര്‍ഡയുടെ പേരില്‍ ഇ-മെയില്‍ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് ഗാര്‍ഡ

ഇ-മെയില്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതായും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഗാര്‍ഡ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗാര്‍ഡയുടെ പേരില്‍ തന്നെ നിരവധി തട്ടിപ്പുകള്‍ നടന്ന സാഹചര്യത്തിലാണ് ഗാര്‍ഡയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഗാര്‍ഡയുടേതെന്ന് തോന്നിക്കുന്ന ഇമെയിലുകളാണ് വരുന്നത്. കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പണം പിഴയായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മെയില്‍ വരുന്നത്. പലരും ഇതില്‍പ്പെട്ട് പണം നല്‍കുന്നതായി ഗാര്‍ഡയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസം ഒരു വ്യക്തിക്ക് വന്ന മെയിലില്‍ അദ്ദേഹത്തിനെതിരെ ലൈംഗീക ആരോപണ കേസ് ഉണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ 5879 യൂറോ പിഴയടയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നാണ് ഗാര്‍ഡയുടെ മുന്നറിയിപ്പ്.

വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.garda.ie/en/about-us/organised-serious-crime/garda-national-economic-crime-bureau/

Share This News

Related posts

Leave a Comment