അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ അടക്കമുള്ളവരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വീടുകളുടെ വിലയും ലഭ്യതക്കുറവും ഒപ്പം വാടകയും. എന്നാല്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ വീടുകളുടെ ചോദ്യവിലയില്‍ നേരിയ കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് വെബ്സൈറ്റായ Daft.ie ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഇതുവരെ വീടുകളുടെ ചോദ്യവിലയില്‍ 0.3 ശതമാനം കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളുടെ ലഭ്യതക്കുറവ് നിലനില്‍ക്കെയാണ് ഇത്തരമൊരു വിലക്കുറവ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു വിലക്കുറവ് സംഭവിച്ചതെന്നും മാര്‍ക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ചല്ല കഴിഞ്ഞ വര്‍ഷം അവസാനത്തെ വിലയും നിലവിലെ വിലയും തമ്മില്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.