കോവിഡും അതിനുശേഷമുണ്ടായ റഷ്യ – യുക്രൈന് യുദ്ധവും അയര്‍ലണ്ടുള്‍പ്പെടെ യൂറോപ്പിനെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍ സാധാരണക്കാരന്റെ ജീവിതം വരെ ദുസ്സഹമാക്കി. എന്നാല്‍ 2023 ലും 2024 ലും ഐറീഷ് സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ദി ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ESRI) പുറത്തു വിട്ട കണക്കുകളാണ് പ്രതീക്ഷ നല്‍കുന്നത്. പണപ്പെരുപ്പം കുറയുകയും യുക്രൈന്- റഷ്യ യുദ്ധത്തിന്റെ ആഘാതത്തെ യൂറോപ്പ് അതിജീവിക്കുകയും ചെയ്യുന്നതോടെ സാമ്പത്തീക രംഗത്ത് മുന്നേറ്റമുണ്ടാകാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഊര്‍ജ്ജ വില കുറയുന്നതും ശുഭസൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പം സ്ഥിരത കൈവരിച്ചാല്‍ ജീവിത ചെലവുകളിലും കാര്യമായ കുറവ് വന്നേക്കുമെന്നാണ് സൂചന.