അയര്‍ലണ്ടിലെ പോലീസ് സേനയായ ഗര്ഡയില് അവസരങ്ങള്‍. ആയിരത്തോളം ഒഴിവുകളിലേയ്ക്കാണ് ഗാര്‍ഡ നിയമനം നടത്തുന്നത്. ഇതിനായുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചുകഴിഞ്ഞു. ഏപ്രീല്‍ 14 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.
പരിശീലനത്തിന് ശേഷം 33,400 രൂപയോളം വാര്‍ഷിക ശമ്പളം ലഭിക്കും ഓവര്‍ െൈട വഴി കൂടുതല്‍ സമ്പാദിക്കാനും കഴിയും. 35 വയസ്സാണ് നിലവിലെ പ്രായപരിധിയെങ്കിലും ഇത് സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ കുറഞ്ഞത് നാല് വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് അപേക്ഷിക്കാം.
എന്നാല്‍ അപേക്ഷ തിയതി വരെയുള്ള അവസാന ഒരുവര്‍ഷം നിര്‍ബന്ധമായും അയര്‍ലണ്ടില്‍ ഉണ്ടായിരുന്നിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.