ആഗോളതലത്തില്‍ വന്‍കിട കമ്പനികള്‍ പിരിച്ചു വിടല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കണ്‍സല്‍ട്ടിംഗ് കമ്പനിയായ Accenture. ആഗോള തലത്തില്‍ 19000 പേരെ കമ്പനി പിരിച്ചു വിടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
6500 പേരാണ് അയര്‍ലണ്ടില്‍ ഈ കമ്പനിക്കായി ജോലി ചെയ്യുന്നത് ഇതില്‍ കുറഞ്ഞത് 400 പേര്‍ക്ക് ജോലി നഷ്ടമാകും. ഇത് സംബന്ധിച്ച് അയര്‍ലണ്ടിലെ കമ്പനികാര്യ മന്ത്രാലയത്തേയും ഒപ്പം വകുപ്പ് മന്ത്രിയേയും കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ മുന്നോട്ടുള്ള പോക്കിന് പിരിച്ചുവിടല്‍ അനിവാര്യമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഹ്യമന്‍ റിസോഴ്‌സ്, ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കായിരിക്കും ജോലി നഷ്ടമാവുക..