സെന്റ് പാട്രിക് ഡേ ആഘോഷങ്ങളില്‍ പങ്കാളികളായി സ്റ്റെപ്‌സൈഡിലെ ഇന്ത്യന്‍ സമൂഹവും

അയര്‍ലണ്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് സെന്റ് പാട്രിക്‌സ് ഡേ ആഘോഷം. തെരുവുകളെ വര്‍ണ്ണച്ചാര്‍ത്തണയിക്കുന്ന ഈ ആഘോഷത്തെ ഏറെ ആവേശത്തോടെയാണ് എല്ലാ വര്‍ഷവും അയര്‍ലണ്ട് ജനത വരവേല്‍ക്കുന്നത്. ഐറിഷ് പൗരന്‍മാര്‍ ഉള്ള രാജ്യങ്ങളിലെല്ലാം ഇത്തവണ സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്  പുറത്തു വന്ന വാര്‍ത്തകള്‍.

എന്നാല്‍ അയര്‍ലണ്ടില്‍ എത്തുന്ന വിദേശ സമൂഹവും ഈ ആഘോഷങ്ങള്‍ ഇപ്പോള്‍ തങ്ങളുടേത് കൂടിയാക്കി മാറ്റുന്ന കാഴ്ചകളാണ് എങ്ങും കാണുന്നത്. തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കൈത്താങ്ങായ അയര്‍ലണ്ടിനോടും അവരുടെ സംസ്‌കാരത്തോടും ആഘോഷങ്ങളോടും ഉള്ള ബഹുമാനം കൂടിയാണ് വിദേശസമൂഹം ഇതിലൂടെ പ്രകടമാക്കുന്നത്.

ഇതിന് ഉത്തമ ഉദാഹരണമായിരുന്നു സ്റ്റെപാസൈഡില്‍ നടന്ന സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍. കേരളീയര്‍ അടക്കമുള്ള ഇന്ത്യന്‍ സമൂഹം പാട്രിക്‌സ് ഡേ പരേഡില്‍ പങ്കാളികളായി. ഡാന്‍സും പാട്ടും ആഘോഷങ്ങളുമായി ഇന്ത്യന്‍ സമൂഹം പരേഡില്‍ നിറഞ്ഞാടുന്ന കാഴ്ചയാണ് കണ്ടത്. ഇവര്‍ ഐറീഷ് ദേശീയ പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ ദേശീയ പതാകയും വഹിച്ചിരുന്നു.

അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളടക്കം ഏറെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Share This News

Related posts

Leave a Comment