അയര്‍ലണ്ടില്‍ പഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൗരത്വ അപേക്ഷയ്ക്കുള്ള നിബന്ധനകളില്‍ ഇളവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. പഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്ക് കാലത്ത് ലഭിക്കുന്നത് വിസ സ്റ്റാംപ് 1 ജിയാണ്.
ഈ കാലത്തിന് ശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ലഭിച്ചാല്‍ മൂന്നു വര്‍ഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാം എന്നതാണ് പുതിയ മാറ്റം. സ്റ്റ ബാക്ക് കാലത്തിന്റെ അവസാനമാണ് ജോലി ലഭിക്കുന്നതെങ്കില്‍ പോലും പിന്നീട് മൂന്നു വര്‍ഷം മതിയാവും പൗരത്വത്തിന് അപേക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
.