ആഗോളതലത്തില്‍ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലും ഗൂഗിള്‍ നടപടി. 240 പേര്‍ക്കാണ് അയര്‍ലണ്ടില്‍ ജോലി നഷ്ടമാവുക. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഗൂഗിളിന്‍രെ ഇ മെയില്‍ ലഭിച്ചു കഴിഞ്ഞു. മറ്റ് നടപടികളും ഗൂഗിള്‍ ആരംഭിച്ചിട്ടുണ്ട്. സെയില്‍സ് വിഭാഗത്തില്‍ 80 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക.
ടെക്‌നോളജി ആന്‍ഡ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ 85 പേര്‍ക്കും സപ്പോര്‍ട്ട് ഫങ്ഷന്‍ വിഭാഗത്തില്‍ 75 പേര്‍ക്കും ജോലി നഷ്ടമാകും. അയര്‍ലണ്ടില്‍ 5500 പോരാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്. ഇതിന്റെ 4 ശതമാനത്തെ മാത്രമാണ് പിരിച്ചു വിടല്‍ ബാധിക്കുന്നത് എന്നതും ഒരു വിധത്തില്‍ ആശ്വാസമാണ്.
ആഗോള തലത്തില്‍ 12000 പേരെ പിരിച്ചുവിടാനാണ് ഗൂഗിള്‍ തീരുമാനം. ഇത് ആകെ ജീവനക്കാരുടെ ആറ് ശതമാനം വരും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ തീരുമാനം എടുത്തതെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും കഴിഞ്ഞ ദിവസം കമ്പനി സിഇഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കിയിരുന്നു.