വീണ്ടും പിരിച്ചു വിടലിനൊരുങ്ങി പ്രമുഖ കമ്പനികളായ മെറ്റയും ലിങ്ക്ഡിനും. തങ്ങളുടെ റ്ിക്രൂട്ട്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആളുകളെ കുറയ്ക്കനാണ് ലിങ്ക്ഡിന്റെ പദ്ധതി. ആഗോള തലത്തില്‍ തന്നെ നടപടി വന്നേക്കും ഡബ്ലിന്‍ ഓഫീസില്‍ നിന്നും പിരിച്ചു വിടല്‍ ഉണ്ടായേക്കും.
എന്നാല്‍ ആഗോളതലത്തില്‍ എത്രപേരെ പിരിച്ചുവിടുമെന്നോ അയര്‍ലണ്ടില്‍ എത്രപേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നോ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. റിക്രൂട്ട്‌മെന്റ് ഡിവിഷനില്‍ നിന്നും ആളെ കുറയ്ക്കുമെങ്കിലും മറ്റ് വിഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഫേസ് ബുക്കിന്റെ പേരന്റ് കമ്പനിയായ മെറ്റയും അടുത്തഘട്ടം പിരിച്ചുവിടലിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായാണ് കമ്പനിയുടെ അടുത്ത സാമ്പത്തീക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് താമസിപ്പിക്കുന്നതെന്നും വിവരമുണ്ട്. നവംബറില്‍ 11000 പേരെ പിരിച്ചു വിടുന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിരുന്നു.