വിലക്കയറ്റത്തിന്റേയും ജീവിത ചെലവിന്റേയും തീവ്രത അയര്‍ലണ്ടില്‍ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട്. Deloitte Global State of the Consumer Tracker ആണ് പഠനം നടത്തി ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇവരുടെ സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്നു പേരും പറയുന്നത് തങ്ങളുടെ കൈവശം മാസാവസാനം പണമൊന്നും ഇല്ലെന്നാണ്.
കഴിഞ്ഞ വര്‍ഷം ജീവിത ചെലവ് വളരെയധികം വര്‍ദ്ധിച്ചെന്നും വരുന്ന ഒരു വര്‍ഷം കൊണ്ടെങ്കിലും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. വരുന്ന നാല് മാസത്തേയ്ക്ക് അപ്രതീക്ഷിതമായ ഒരു ചെലവ് വന്നാല്‍ തങ്ങള്‍ക്ക് അത് താങ്ങാനാവില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.
ജീവിത ചെലവുകളുടെ ആധിക്യം മൂലം ബുദ്ധിമുട്ടുന്നവരാണ് സാധരണക്കാരിലും ഇടത്തരക്കാരിലും ഏറെയന്ന് ഈ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ നിന്നും കൂടുതല്‍ വ്യക്തമാകുന്നു. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഒരു പരിധി വരെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ജനങ്ങളെ സഹായിക്കുന്നത്.
വരുന്ന മാസങ്ങളിലെങ്കിലും പണപ്പെരുപ്പം കുറയുമെ്ന്നും ജീവിത ചെലവ് കൈപ്പിടിയിലൊതുങ്ങുമെന്നുമാണ് ഏവരുടേയും പ്രതീക്ഷ.