അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. 360 പേര്‍ക്കാണ് പുതുതായി നിയമനം നല്കാന് ഒരുങ്ങുന്നത്. കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്.
നിലവില്‍ കമ്പനിയുടെ 155 ഷോറൂമുകളിലായി 4,650 പേരാണ് ജോലി ചെയ്യുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആവശ്യകത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതിനാലാണ് തങ്ങള്‍ ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് കമ്പനി വ്യക്തമാകക്കി. നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.
450 പേരെ നിയമിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ കമ്പനി പ്രഖ്യാപിച്ചിരുനന്നു. ഈ നിയമനങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് അല്‍ഡി പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നത്.