അയര്‍ലണ്ടില്‍ പ്രൈവറ്റ് ആശുപത്രികളിലെ ബെഡുകളും പരമാവധി ഉപയോഗിക്കാന്‍ എച്ച്എസ്ഇ ഒരുങ്ങുന്നു. അത്യാഹിത വിഭാഗങ്ങളിലടക്കം തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭാ തലത്തിലും ഇത്തരമൊരു നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇതിനകം തന്നെ 185 ബെഡുകള്‍ പ്രൈവറ്റ് ആശുപത്രികളുടേത് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. രോഗികള്‍ ട്രോളികളിലും വീല്‍ ചെയറുകളിലും നഴ്‌സിംഗ് സ്‌റ്റേഷനുകളിലെ കസേരകളിലും കഴിയേണ്ട അവസ്ഥ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രൈവറ്റ് ആശുപത്രികളുടെ ബെഡുകള്‍ പരമാവധി ഉപയോഗിക്കാനും രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും എച്ച്എസ്എഇ തീരുമാനിച്ചത്. നിലവിലെ പ്രശ്‌നങ്ങളെ നേരിടാന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.