അയര്‍ലണ്ട് മലയാളകളുടെ പോയ വര്‍ഷം അവിസ്മരണയമാക്കയത് റോയല്‍ ഇവന്റ്‌സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും നിറഞ്ഞാടിയ റിം ജിം 2022 ലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കാന്‍ റോയല്‍ ഗ്രൂപ്പിന് കഴിഞ്ഞു. റിം ജിം 2022 ന്റെ വിജയത്തിന് ശേഷം മറ്റൊരു മെഗാ ഇവന്റുമായി എത്തുകയാണ് റോയല്‍ ഇന്‍ന്റ്‌സ്
മാര്‍ച്ച് മൂന്നിന് നടക്കുന്ന ഈ സംഗീത സായാഹ്നത്തില്‍ അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ എത്തുന്നത് സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരുമാണ്. എംജി ശ്രീകുമാറിനൊപ്പമെത്തുന്നതാകട്ടെ ലജ്ജാവതി എന്ന ഒററ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ ഗായകനും സംഗീത സംവീധായകനുമായ ജാസി ഗിഫ്റ്റ്, ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലെ അവിസ്മരണീയ പ്രകടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ച മെറിന്‍ ഗ്രിഗറി എന്നിവരാണ്.
ഇവര്‍ക്കൊപ്പം പ്രമുഖ ഗായിക ക്രിസ്റ്റികലാ , അനൂപ് കോവളം , കിച്ചു, കെവിന്‍, ശ്യാം എന്നിവരും ഈ സംഗീത സായാഹ്നത്തിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു. മാര്‍ച്ച് മൂന്നിന് വൈകുന്നേരം 5: 30 ന് ഡബ്ലിന്‍ സയന്റോളജിയില്‍ വച്ചാണ് പരിപാടി നടക്കുന്നത്.
എന്നും സംഗീതത്തെ ഇഷ്ടപ്പെടുന്ന അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനായി ഈ സായാഹ്നത്തില്‍ ഈ അനുഗ്രഹീത കലാകാരന്‍മാര്‍ സംഗീതമഴ പെയ്യിക്കുമ്പോള്‍. മെലഡികളും അടിച്ചുപൊളി ഗാനങ്ങളുമൊക്കയായി ഈ സായാഹ്നം അവിസ്മരണിയമാകും എന്നുറപ്പാണ്.
റോയല്‍ കേറ്ററിംഗിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇപ്പോള്‍ തന്നെ നിങ്ങളുടെ ടിക്കറ്റുകള്‍ ഉറപ്പാക്കൂ…………