ഡണ്‍ഗാര്‍വന്‍ മലയാളി അസ്സോസിയേഷന്‍ രൂപീകരണവും കിസ്തുമസ് പുതുവത്സരാഘോഷവും നടന്നു

ഡണ്‍ഗാര്‍വന്‍ മലയാളി അസ്സോസിയേഷന്‍ ( DMA ) രൂപീകരണവും കിസ്തുമസ് പുതുവത്സരാഘോഷവും സംയുക്തമായി ആഘോഷിക്കുകയുണ്ടായി. അയര്‍ലെണ്ടിലെ പ്രമുഖ ടൂറിസം ഹബ്ബുകളിലൊന്നായ ഡണ്‍ഗാര്‍വന്‍ പട്ടണത്തില്‍ DMA എന്ന പേരില്‍ ആദ്യമായി മലയാളികളുടെ അസ്സോസിയേഷന്‍ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു. അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്നും നയിക്കുവാന്‍ James Simon ( President ) Kiran G plathottam ( Vice President ) Milin Joy ( Secretary ) Geeba Joy ( Join Secretary ) Manu George ( Treasure ) Mothi Thomas ( Program Coordinator ) എന്നിവരെ തിരഞ്ഞെടുക്കുകയും, അവര്‍ക്ക് അനുമോദന പൂച്ചെണ്ടുകള്‍ നല്‍കുകയുണ്ടായി.

DMA യുടെ ആദ്യത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങള്‍ Dungarvan Gold Coast Golf Reosrt ല്‍ ജനുവരി 4 ന് 5 മണിമുതല്‍ 10 മണിവരെ ഡണ്‍ഗാര്‍വനില്‍ നിന്നുള്ള DMA യിലെ അറുപതില്‍പരം അംഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും സജീവ സാനിധ്യത്തോടെ മനോഹരമായി കൊണ്ടാടി.ചടങ്ങില്‍ DMA യുടെ ലോഗോ, അസ്സോസിയേഷന്‍ പ്രസിഡന്റ് James Simon ഔദ്യോഗികമായി പ്രകാശനം ചെയ്തു. തുടര്‍ന്ന് ക്രിസ്തുമസ് പപ്പാ നിറഞ്ഞാടിയ കരോളില്‍ എല്ലാവരും വാദ്യഘോഷങ്ങളും നൃത്തചുവടുകളുമായി പങ്കെടുത്തു.

ഇതേ തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോങ്സ്, സോളോ സോങ്സ്, എല്ലാം ഒന്നിനുപുറകേ ഒന്നായി ആഘോഷങ്ങള്‍ക്ക് മിഴിവേകി. ജിം ഇന്‍സ്ട്രെക്ടര്‍ കൂടിയായ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ Mothi Thomas ന്റെ നേതൃത്വത്തില്‍ വിവിധയിനം ടീം ഗെയിംസ് നടത്തുകയുണ്ടായി. വീറും വാശിയും നിറഞ്ഞ മത്സരങ്ങളില്‍ ജെന്റ്സ് ടീമായ DMA king നെ പരാജയപ്പെടുത്തികൊണ്ട് ലേഡീസ് ടീം DMA Queen ഓവറോള്‍ വിജയികള്‍ക്കുള്ള എവറോളിംങ് ട്രോഫി കരസ്ഥമാക്കി.

Dungarvan നില്‍നിന്നും Waterford, Wexford എന്നീ സ്ഥലത്തേക്ക് താമസം മാറുന്ന നാല് കുടുംബങ്ങള്‍ക്ക് യാത്രയപ്പ് നല്‍കി. Green Chilli Asian Shop Waterford, Clover Pizza Dungarvan, എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത Mega Lucky Draw Gift Voucher കള്‍ക്ക് അഞ്ചു ഭാഗ്യവാന്മാര്‍ അര്‍ഹരായി. തുടര്‍ന്ന് സമ്മാനധാനത്തിനും നന്ദി പ്രകാശനത്തിനും ശേഷം രുചി വൈവിധ്യമാര്‍ന്ന കേരളത്തനിമയില്‍ ഒരുക്കിയ സ്വദിഷ്ടമായ ക്രിസ്തുമസ് ഡിന്നര്‍ എല്ലാവരും ആസ്വദിച്ചു.

Share This News

Related posts

Leave a Comment