രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍

രാജ്യത്ത് വിവിധ രോഗങ്ങള്‍ വ്യാപിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ബ്രെഡാ സ്‌മൈത്ത്. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഇനി കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റു കുട്ടികളിലെ വ്യാപിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രോഗലക്ഷണങ്ങളെന്തെങ്കിിലുമുള്ള കുട്ടികളെ സ്‌കൂളുകളിലേയ്‌ക്കോ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളിലേയ്‌ക്കോ അയക്കാതെ വീടുകളില്‍ തന്നെ ഇരുത്തണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം. കോവിഡ് , ഫ്‌ളു, ആര്‍എസ്‌വി എന്നിവയാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത്.

രോഗവ്യാപനത്തില്‍ കുറവുണ്ടെന്നാണ് സൂചനകളെങ്കിലും ആളുകള്‍ കൈ സോപ്പിട്ടു കഴുകുകയും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുകയും ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

Share This News

Related posts

Leave a Comment