അയര്‍ലണ്ടില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വീടുകള്‍ വാങ്ങാന്‍ വന്‍ തുക ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍. പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ MYHOME.ie ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ശരാശരി വാര്‍ഷിക വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2009 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് 2022 ല്‍ കച്ചവടം നടന്നത്.
അയര്‍ലണ്ടില്‍ ശരാശരി വാര്‍ഷിക വരുമാനം 48000 യൂറോയാണെങ്കില്‍ 2022 ല്‍ നടന്ന കച്ചവടങ്ങളില്‍ വീടിന്റെ ശരാശരി വില 370000 യൂറോയാണ്. അതായത് വാര്‍ഷിക വരുമാനത്തിന്റെ 7.7 ഇരട്ടി. അടുത്ത വര്‍ഷവും ഹൗസ് പ്രൈസ് ഇന്‍ഫ്‌ളേഷനില്‍ 4 ശതമാനതത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.