അയര്‍ലണ്ടില്‍ കടന്നു പോയ വര്‍ഷം റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. 2021 നെ അപേക്ഷിച്ച് അപകട മരണങ്ങളില്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. റോഡ് സേഫ്റ്റി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 149 റോഡപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നടന്നത്.
ഈ അപകടങ്ങളില്‍ 155 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2021 ല്‍ 124 റോഡപകടങ്ങളില്‍ നിന്നായി 137 പേരായിരുന്നു കൊല്ലപ്പെട്ടത്. റോഡപകടങ്ങളില്‍ കൊല്ലപ്പെട്ട കാല്‍നട യാത്രക്കാരുടെ എണ്ണവും ഞെട്ടിക്കുന്നതാണ് 2022 ല്‍ 41 കാല്‍ നടയാത്രക്കാരാണ് മരിച്ചത്. 2021 ല്‍ ഇത് 21 ആയിരുന്നു. 2022 ല്‍ വാഹനാപകടങ്ങളില്‍ മരിച്ച ഡ്രൈവര്‍മാരുടെ എണ്ണം 60 ആണ് കഴിഞ്ഞ വര്‍ഷം ഇത് 70 ആയിരുന്നു.
യാത്രക്കാരായിട്ടുള്ള 22 പേരാണ് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. എഴ് സൈക്കിള്‍ യാത്രികരും അപകടങ്ങളില്‍ മരിച്ചു. ഡിസംബര്‍ 29 വരെയുള്ള കണക്കുകള്‍ പ്രകാരം 1290 പേര്‍ക്കാണ് റോഡപകടങ്ങളില്‍ ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1340 പേര്‍ക്കായിരുന്നു അപകടങ്ങളില്‍ ഗുരുതര പരിക്കേറ്റത്.
0