വിന്റര്‍ വൈറസുകള്‍ രാജ്യത്തിന്റെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നതിനിടെ ആശ്വാസ വാര്‍ത്ത കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 28 ന് 737 പേരായിരുന്നു ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഇത് 667 ആണ് കഴിഞ്ഞ ആഴ്ച മുപ്പതിലധികം ആളുകള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴിത് 28 ആണ്. ആശുത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് എച്ച്എസ്ഇ പറയുന്നു.
കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ സമ്മര്‍ദ്ദം കുറയുന്നതിനും കാരണമായിട്ടുണ്ട്.