രാജ്യത്ത് വരുമാന നികുതിയുടെ ഘടനയില്‍ ഉടന്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സൂചന. പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിയോ വരദ്ക്കര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണപ്രദമാകുന്ന രീതിയില്‍ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും എന്നാല്‍ ഇതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
20 ശതമാനം നികുതിയടയ്ക്കുന്നതിനുള്ള പരിധി 36,800 ല്‍ നിന്നും 40,000 മാക്കി മാറ്റുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഭാവിയില്‍ ഇത് 50,000 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ ഇത് പെട്ടന്ന് സാധ്യമാകില്ലെന്നും കുറച്ച് ബഡ്ജറ്റുകള്‍ക്ക് ശേഷം ഘട്ടം ഘട്ടമായി മാത്രമെ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 36800 മുതല്‍ 46800 വരെ 30 ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിനിടെ 20 ശതമാനം നികുതി 40,000 രൂപവരെ ആക്കിയാല്‍ അത് ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.